ആദ്യമായി അവളെ കാണുമ്പോള്‍, റോഡിലേക്ക് ചാഞ്ഞുതൂങ്ങിയ ഒരു ബോഗന്‍വില്ല ചെടിയില്‍ നിന്നും അവള്‍ പൂക്കള്‍ ഇറുക്കുകയായിരുന്നു. അവളുടെ ശ്രദ്ധ ക്ഷണിക്കാനായി, വെറുതെ ഒരു ചെറിയ ശബ്ദമുണ്ടാക്കിയതാണ്. ഭയന്നു ഞെട്ടിത്തിരിഞ്ഞുനോക്കി പൂക്കള്‍ നിലത്തിട്ടവള്‍ ഓടുമെന്ന് ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. എനിക്ക് അതിയായ സങ്കടം തോന്നി. വെറുതെ ഒരു തമാശക്ക് ചെയ്തത് ഇത്ര സീരിയസ്സായി അവള്‍ എടുത്തതെന്തേ എന്ന് മനസ്സിലായില്ല. തിരിഞ്ഞു നോക്കിയപ്പോഴേക്കും അവള്‍ എങ്ങോ പോയി മറഞ്ഞിരുന്നു.
നിലത്ത് വീണ പൂക്കള്‍ എടുത്ത് പോക്കറ്റിലിട്ടു. കോളേജിലെത്തിയിട്ടും, ക്ലാസ്സുകളില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല...
‘ഇന്നെന്താ ഒരു മൂഡ്‌ഓഫ് ’ എന്ന കൂട്ടുകാരുടെ ചോദ്യങ്ങള്‍ക്കും എന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞു മാറി. കാര്യം പറഞ്ഞാല്‍, ഇത്ര ‘സില്ലി’ കാര്യത്തിനാണോ ഈ ടെന്‍ഷെന്‍ എന്നും പറഞ്ഞു അവര്‍ കളിയാക്കും എന്ന് ഉറപ്പാണ്. വൈകുന്നേരം മടങ്ങുന്ന വഴി അവളെ കണ്ട് പിടിക്കണം, എന്നിട്ടു അവള്‍ ഇറുത്ത പൂക്കള്‍ അവള്‍ക്കു തന്നെ നല്‍കണം, മനസ്സിലുറപ്പിച്ചു.
വളരെ പണിപെട്ടാണു കൂട്ടുകാരില്‍നിന്നും ഒറ്റപ്പെടാന്‍ കഴിഞ്ഞത്. പ്രതീക്ഷയോടെ, എന്റെ കണ്ണുകള്‍ ചുറ്റും പരതി പക്ഷെ അവള്‍ അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ദിവസങ്ങളിലും അവളെ പരതുക എന്റെ പതിവായി. പോക്കറ്റില്‍ നിക്ഷേപിച്ചിരുന്ന പൂക്കള്‍ ഇതിനകം ഉണങ്ങി പൊടിഞ്ഞു തുടങ്ങിയിരുന്നു. ഇനി ഒരിക്കലും കാണില്ല എന്നു മനസ്സിലുറപ്പിച്ച നാളില്‍തന്നെയാണ് വീണ്ടും ഞാനവളെ കണ്ടത്. റോഡരികില്‍, തൊട്ടാവാടി ചെടികളില്‍നിന്നും കുഞ്ഞുപുഷ്പങ്ങള്‍ ശേഖരിക്കുകയായിരുന്നവള്‍. പുറം തിരിഞ്ഞിരിക്കുന്നതിനാല്‍ അവള്‍ എന്നെ കണ്ടിട്ടില്ല. ഏതാനും നിമിഷങ്ങള്‍ അവളറിയാതെ നോക്കി നിന്നു. മുള്ളുകള്‍ കോറാതെ വളരെ സൂക്ഷ്മമായായിരുന്നു ആ കുഞ്ഞു കൈകള്‍ ചലിപ്പിച്ചിരുന്നത്. ഓരോ പൂവും ഇറുക്കുന്നതിനു മുമ്പ് ചൂണ്ടുവിരല്‍ കൊണ്ടു ഇലകളില്‍ തല്ലുന്നതും ഇലകള്‍ ചുരുണ്ടു കൂടുന്നത് നോക്കി രസിക്കുന്നതും കണ്ടപ്പോള്‍ എനിക്കു കൂടുതല്‍
കൗതുകമായി. ഏതായാലും അന്നത്തെ പോലെ സംഭവിച്ച് കൂട, കുറച്ചപ്പുറത്ത് നിന്നും രണ്ടു മൂന്ന് തൊട്ടാവാടിപ്പൂക്കള്‍ ഞാന്‍ പറിച്ചു. മെല്ലെ അവളുടെ പിന്നിലൂടെ, തലക്കു മുകളിലൂടെ ആ പൂക്കള്‍ അവളുടെ മുമ്പിലേക്കു നീട്ടി. എന്താണു സംഭവിച്ചതെന്നറിയാതെ അവള്‍ ചാടി എണീറ്റു, അന്നത്തെ പോലെ ഇന്നും ഓടിപോവുമെന്നു ഒരു നിമിഷം എനിക്കു തോന്നി. പക്ഷെ അവള്‍ ഓടിയില്ല, എന്റെ കൈകളില്‍ നിന്നും പൂക്കള്‍ വാങ്ങിച്ചതുമില്ല. ഭയത്തെക്കാളും ഒരുതരം അമ്പരപ്പായിരുന്നു അവളുടെ മുഖത്തപ്പോള്‍.
“മോളുടെ പേരെന്താ?” അവളുടെ തലമുടിയില്‍ തഴുകി കൊണ്ടു ഞാന്‍ ചോദിച്ചു. എന്റെ മുഖത്തെ പുഞ്ചിരിയും ചോദ്യവും അവളുടെ അമ്പരപ്പിനെ തെല്ലൊന്നു കുറച്ചു എന്ന് അവളുടെ മുഖം കണ്ടപ്പോള്‍ തോന്നി. വീണ്ടും ആവര്‍ത്തിച്ചു പേരു ചോദിച്ചപ്പോള്‍ പതിഞ്ഞ സ്വരത്തില്‍ അവള്‍ പറഞ്ഞു: "ദേവി".
ഞാന്‍ കയ്യില്‍ കരുതിയിരുന്ന മിഠായി അവള്‍ക്ക് നേരെ നീട്ടി. ആദ്യം വേണ്ട എന്നര്‍ത്ഥത്തില്‍ തലയാട്ടിയെങ്കിലും വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ അവളതു വാങ്ങി. അവളുടെ ചുണ്ടില്‍ പുഞ്ചിരി കണ്ടപ്പോള്‍ എനിക്കു സമാധാനമായി.
ഇന്നാണവളുടെ മുഖം ശരിക്കും കണ്ടത് . സ്വല്‍പം ഇരുണ്ടതെങ്കിലും വളരെ ഭംഗിയായിരുന്നു ആ മുഖത്തിന്. അഞ്ചിനും ആറിനും ഇടയില്‍ പ്രായമെന്നും തോന്നി. മുഷിഞ്ഞ അവളുടെ ഉടുപ്പു കീറി തുടങ്ങിയിരുന്നു. അകാലത്തില്‍ പൊഴിഞ്ഞു പോയ എന്റെ കുഞ്ഞുപെങ്ങളുടെ മുഖം ഞാന്‍ അവളില്‍ കണ്ടു.
“മോളുടെ അമ്മയെവിടെ?”
ആ കുഞ്ഞ്‌കൈ കുറച്ചു ദൂരത്തേക്കു ചൂണ്ടിക്കാണിച്ചു. ആ വലിയ ആല്‍മരച്ചുവട്ടില്‍ ഏതാനും ദിവസങ്ങളായി തമ്പടിച്ചു കഴിയുന്ന നാടോടികളെ ഞാനും ശ്രദ്ധിച്ചിരുന്നു. കരിങ്കല്‍ കല്ലുകളില്‍ നല്ല ഭംഗിയുള്ള അമ്മിയുണ്ടാക്കുന്ന സ്ത്രീകളേയും അവ ചുമലിലേറ്റ് നടന്നു വില്‍ക്കുന്ന അവരിലെ പുരുഷന്മാരേയും അവരെ ജോലികളില്‍ സഹായിക്കുന്ന അവരുടെ മക്കളെയും അധ്വാനത്തിന്റെ മഹത്തായ മാതൃകകളായി എനിക്കു തോന്നിയിരുന്നു. നാലു സ്ത്രീകളും രണ്ടു ആണ്‍കുട്ടിക്കളും മറ്റൊന്നിലും ശ്രദ്ധിക്കാതെ ജോലി തുടരുകയാണ്. ആരെന്നു വ്യക്തമായില്ലെങ്കിലും ആ നാലു പേരില്‍ ഒരാളാണു ദേവിയുടെ അമ്മ എന്നു എനിക്കു മനസ്സിലായി.
പിന്നെ ഇടക്കൊക്കെ ഞങ്ങള്‍ കാണുക പതിവായി. തമിഴ് ചുവയുള്ള അവളുടെ കിളിക്കൊഞ്ചല്‍ കേള്‍ക്കാന്‍ നല്ല രസകരമായിരുന്നു. അവളുടെ ‘അണ്ണാ’ എന്ന വിളി കേള്‍ക്കുമ്പോള്‍ എന്റെ കണ്ണ് നിറയും, എന്റെ കുഞ്ഞുപെങ്ങള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇത്പോലെ ‘ചേട്ടാ’ എന്നു വിളിക്കാന്‍ പ്രായമായേനെ എന്നോര്‍ക്കുമ്പോള്‍....
ആദ്യമൊക്കെ അവളുടെ അച്ചനും അമ്മയും സംശയത്തോടെയാണ് എന്നെ നോക്കിയിരുന്നത്. പിന്നെപ്പിന്നെ അവര്‍ക്കും എന്നെ വിശ്വാസമായി.
ഇടക്കിടെ വീട്ടില്‍ നിന്നും പലഹാരങ്ങളും പഴങ്ങളും ചോര്‍ത്തി എന്റെ ദേവിക്കു നല്‍കുക പതിവായി. പക്ഷെ അവള്‍ക്കു ഇഷ്ട്മുള്ളത് പൂക്കളോട് മാത്രമാണെന്നു തോന്നിയിരുന്നു. അവളെന്നോട് ആകെ ആവശ്യപ്പെട്ടതും പൂക്കള്‍ മാത്രമായിരുന്നു. ഒരിക്കല്‍, റോഡരികിലെ കൂറ്റന്‍ ബംഗ്ലാവിന്റെ പൂന്തോട്ടത്തിലേക്കു ചൂണ്ടിക്കാണിച്ചു ഇത് പോലെ ഒരു റോസാ പൂവ് വേണമെന്നവള്‍ ആവശ്യപ്പെട്ടു. എന്റെ വീട്ടില്‍ ചെറിയൊരു പൂന്തോട്ടമുണ്ടായിരുന്നെങ്കിലും അതില്‍ റോസ് പുഷ്പം ഉണ്ടായിരുന്നില്ല. മുല്ലപ്പൂക്കള്‍ ധാരാളമുണ്ടായിരുന്നു. മിക്ക ദിവസവും രാവിലെ കോളേജിലേക്കു പോവുമ്പോള്‍ മുല്ലപ്പൂക്കള്‍ കൊണ്ട് പോയി അവളുടെ തലയില്‍ ചൂടുകപതിവായി.
അന്നും കോളേജിലേക്കുള്ള വഴി മദ്ധ്യെ ഒരു കൈകുമ്പിള്‍ മുല്ല പൂക്കളുമായി എന്റെ ദേവിയെ ലക്ഷ്യമാക്കി ഞാന്‍ നടന്നു. പക്ഷെ ഞാന്‍ കണ്ട അതിദാരുണമായ ആ കാഴ്ച... ജീവിതത്തിലൊരിക്കലും എന്റെ കണ്ണില്‍ നിന്നും മാഞ്ഞു പോവാത്ത കാഴ്ച... വലിയ ആള്‍കൂട്ടവും ആകെ ബഹളവും. ജനക്കൂട്ടത്തിന്റെ മദ്ധ്യത്തില്‍ എന്താണു സംഭവിക്കുന്നതെന്ന് എനിക്കു മനസ്സിലായില്ല.
“എന്താ കാര്യം..” അടുത്തു കണ്ട ഒരാളോട് ഞാന്‍ ചോദിച്ചു..
“എന്തോ മോഷണ കേസാ...” അയാള്‍ അലക്ഷ്യമായി മറുപടി പറഞ്ഞു.
ഇതിനിടയിലാണ് ആ കൊച്ചു രോദനം എന്റെ കാതില്‍ വന്നലച്ചത്... എന്റെ നെഞ്ചിനകത്ത് കൂടി ഒരു മിന്നല്‍ പിണര്‍ പാഞ്ഞു... എങ്ങിനെയൊക്കൊയോ ആളുകള്‍ക്കിടയിലൂടെ ഞാന്‍ നുഴഞ്ഞു കയറി... കണ്ട കാഴ്ച എന്നെ തളര്‍ത്തി.. എന്റെ ദേവി മൊളെയും അവളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന അവളുടെ അമ്മയേയും ചിലര്‍ തല്ലിച്ചതക്കുന്നു... കുറെ പേര്‍ അതു കണ്ട് ആസ്വദിച്ചു നില്‍ക്കുന്നു. ചില ആളുകള്‍ എല്ലാം മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്നു... എന്ത് ചെയ്യണമെന്നറിയാതെ പകച്ച് ഒരു നിമിഷം നിന്നപ്പോഴെക്കും എവിടുന്നോ പോലീസ് ജീപ്പ് ഓടിയടുത്തു. തളര്‍ന്ന ദേവിയെയും അമ്മയെയും പോലിസ് ജീപ്പിലേക്കു വലിച്ചിടുമ്പോള്‍ ദേവിയുടെ കയ്യില്‍ ഞാന്‍ ആ മോഷണവസ്തു കണ്ടു, അന്നൊരിക്കല്‍ അവള്‍ എനിക്കു ചൂണ്ടികാണിച്ചു തന്ന ആ റോസാപൂ!
ഇന്നിപ്പോള്‍ ആലിന്‍ മരച്ചുവട് ശൂന്യമാണു. അവരൊക്കെയും എവിടെയോ പോയി മറഞ്ഞിരിക്കുന്നു. എന്നിട്ടും എന്നെങ്കിലും എന്റെ ദേവി തിരിച്ചു വരുമെന്ന പ്രതീക്ഷയുമായി ഇന്നും ഞാന്‍ ആ ആലിന്‍ ചുവട്ടിലെത്തുന്നു... ഒരിറ്റ് കണ്ണീര്‍ ചാലിച്ചു കയ്യിലെ മുല്ലപ്പൂക്കള്‍ എന്റെ ദേവിക്ക് വേണ്ടി ഞാന്‍ അവിടെ സമര്‍പ്പിക്കുന്നു..
ഇപ്പോഴും, പാതി കൊത്തിതീരാത്ത അമ്മിക്കല്ലുകള്‍, മനുഷ്യ ഹ്രദയങ്ങളുടെ പ്രതീകമെന്നോണം അവിടെ കാണാം.
--------------------------------------------------------------------------------------------------------------
സ്ക്രാപ് by aravind vijayakumar yesoda on ഒക്ടോബര്‍ 26, 2011 at 7:56pm
- നല്ല ഒരു കഥ
-
സ്ക്രാപ് by souda on ഒക്ടോബര്‍ 26, 2011 at 7:42pm
- ഗുഡ് storty
-
സ്ക്രാപ് by മലപ്പുറത്തുകാരന്‍ ~Basheer~ on ഒക്ടോബര്‍ 26, 2011 at 9:58am
- ഡിയര്‍ തല തിരിഞ്ഞവന്‍ (arshad) : നമ്മുടെ നാട്ടില്‍, ഒരു റോസാപൂ പോലും വേണ്ട, വെറും ഒരു സംശയം മതി ഒരാളെ കള്ളനാക്കി മുദ്ര കുത്താനും കൈകാര്യം ചെയ്യാനുമൊക്കെ...
-
സ്ക്രാപ് by dinujohn on ഒക്ടോബര്‍ 26, 2011 at 6:52am
- കൊള്ളാം ബ്രോ ......ഇനിയും എഴുതുവാന്‍ കഴിയട്ടെ ..എല്ലാ വിധ ആശംസകളും നേരുന്നു .......
-
സ്ക്രാപ് by Arshad ( Arshu) on ഒക്ടോബര്‍ 25, 2011 at 11:43pm
- മായ്ക്കുക
ഹോ ഒരു റോസാ പൂ ആണോ ഇത്ര വലിയ മോഷണ വസ്തു
-
സ്ക്രാപ് by mekku (ajithrajnaraayanan) on ഒക്ടോബര്‍ 25, 2011 at 6:57pm
- നന്നായി സുഹൃത്തെ വളരെ നന്നായി എഴുതി
-
സ്ക്രാപ് by aslamashiq on ഒക്ടോബര്‍ 25, 2011 at 6:48am
- തെരുവില്‍ കഴിയുന്ന എല്ലാവരും കള്ളന്‍മാര്‍ എന്ന് മുദ്ര കുത്തുന്ന സമൂഹമേ നിങ്ങള്‍ക്കും ഉണ്ടാവില്ലേ ഒരുകുഞ്ഞു പെങ്ങള്‍ നമ്മുടെ കുഞ്ഞു പെങ്ങള്‍ ഒരു റോസാപൂ പറിച്ചാല്‍ അത് കളവു എന്ന് മുദ്ര കുത്തുന്ന നമ്മുടെ ജനങ്ങളുടെ മുന്നില്‍ ഒരു രാജിയം മൊത്തം കക്കുന്ന രാഷ്ട്രീയകരെ നിങ്ങള്‍ എങ്ങനെ ശിക്ഷിക്കും ഈ കഥ ഉള്പെടുത്തിയ ബഷീറിനു ഒരുപാടു ഒരുപാടു നന്ദി
-
സ്ക്രാപ് by Aswini on ഒക്ടോബര്‍ 25, 2011 at 1:07am
-
സ്ക്രാപ് by anwar abdulhakeem on ഒക്ടോബര്‍ 24, 2011 at 6:42pm
- സ്നേഹവും അനുകമ്പയും നിറഞ്ഞ ഒരു കഥ സമര്‍പ്പിച്ചതിന് നന്ദി
-
സ്ക്രാപ് by Rinu.M.Raveendran, on ഒക്ടോബര്‍ 24, 2011 at 5:08pm
- യിത്ര ചെറിയ കഥയില്‍ ,ഒരു നല്ല സന്നേശം. ക്കൊള്ളാം , തുടെര്‍ന്നും എയ്യുതുക
- നന്നായിരിക്കുന്നു.......ആശംസകള്‍.....
-
സ്ക്രാപ് by Mathew P. K. on ഒക്ടോബര്‍ 24, 2011 at 1:00pm
- നൊമ്പരങ്ങള്‍ ഉള്ള മനസ്സിലാണ് ഇതു പോലെ ഉള്ള മുകുളങ്ങള്‍ നാംബിടുന്നത്. കീപ് ഇറ്റ് അപ്പ്.
-
സ്ക്രാപ് by അന്‍പ് വാരിക്കാടന്‍ on ഒക്ടോബര്‍ 24, 2011 at 12:03pm
- കുഞ്ഞു പെങ്ങള്‍ എന്ന ഓര്മ എന്നും എന്റെ കണ്ണിനെ ഈറന്‍ അണിയിക്കുന്നതാണ് അകാലത്തില്‍ നഷ്ടപ്പെട്ട് പോയ എന്റെ കുഞ്ഞുപെങ്ങളുടെ ഓര്മ സ്വല്പം വേദനയോടെ ആണെങ്കിലും ഓര്‍മ്മിക്കാന്‍ അവസരം തന്നതിന് നന്ദി.. അന്നും ഇന്നും എന്നും ഏത് പെണ്‍കുട്ടിയെ കണ്ടാലും അവളുടെ മുഖം എന്റെ മോളൂട്ടിയുടെ ആയിരിക്കും... ഒരുപാട് നന്ദി ...
-
സ്ക്രാപ് by sibinsathya on ഒക്ടോബര്‍ 24, 2011 at 11:11am
- നൈസ് സ്റ്റോറി ഡിയര്‍ ഇനിയും എഴുതണം
-
സ്ക്രാപ് by SanthoshKumar KS on ഒക്ടോബര്‍ 24, 2011 at 10:31am
- വളരെ നന്നായിരിക്കുന്നു...തുടര്‍ന്നും എഴുതുക.
-
സ്ക്രാപ് by kasifmohammed kuwait on ഒക്ടോബര്‍ 24, 2011 at 10:08am
- ഇത് നന്നെരെക്കുന്നു ...എനയൂം ......................
-
സ്ക്രാപ് by സുനില്‍കുമാര്‍ on ഒക്ടോബര്‍ 24, 2011 at 8:31am
- മനോഹരമായിരിക്കുന്നു
-
സ്ക്രാപ് by Dinil K Thomas on ഒക്ടോബര്‍ 24, 2011 at 7:55am
- വളരെ നന്നായിരിക്കുന്നു.ഹ്രദയത്തില്‍ സ്പര്സികുന്നുന്ന ഒരു കഥയാണിത്.
-
സ്ക്രാപ് by nandhu james on ഒക്ടോബര്‍ 24, 2011 at 3:45am
- manushyanoppam ennum undavum ee dukkhangal ennu thonnu.nannayirikkunnu
-
സ്ക്രാപ് by ¨˜˜°ºഅലി ഭായ്º°˜˜¨ on ഒക്ടോബര്‍ 24, 2011 at 1:24am
- കൊള്ളാം കേട്ടോ....നല്ല നിലവാരം പുലര്‍ത്തി...
- "പിന്ജുമടിത്തട്ട് അന്‍പത് പേര്‍ ചേര്‍ന്ന് .....ഇളകിമറിക്കും കാഴ്ചകള്‍ കാണാം...... തെരുവില്‍ സ്വപനം കരിഞ്ഞ മുഖവും ..നീട്ടിയ പിഞ്ചു കരങ്ങള്‍ കാണാം..."
-
സ്ക്രാപ് by CID Dasan IPS (Saifu) on ഒക്ടോബര്‍ 23, 2011 at 10:08pm
- നന്നായിട്ടുണ്ട്... ദേവിയും അവളുടെ ചുറ്റുമുള്ള സമൂഹവും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. തുടര്‍ന്നും എഴുതുക.
-
സ്ക്രാപ് by samjiyou4 on ഒക്ടോബര്‍ 23, 2011 at 9:27pm
- വളരെ മനോഹരം ആയിരിക്കുന്നു ...
-
സ്ക്രാപ് by lakshman kochukottaram on ഒക്ടോബര്‍ 23, 2011 at 9:15pm
- നന്നായിരിക്കുന്നു
-
സ്ക്രാപ് by പ്രശാന്ത് (കുട്ടന്‍)വെഞ്ഞാറമൂട് on ഒക്ടോബര്‍ 23, 2011 at 7:56pm
- നനായിരിക്കുന്നു
-
സ്ക്രാപ് by Premjith-പള്ളിപ്പുറം on ഒക്ടോബര്‍ 23, 2011 at 7:52pm
- വായന കുറവാണോന്നൊരു സംശയം.. അതിന്റെ കുറവുകള്‍ കാണാനുണ്ട് കേട്ടോ... മോശമല്ല.
-
സ്ക്രാപ് by sreejith on ഒക്ടോബര്‍ 23, 2011 at 6:29pm
- നന്നായിരിക്കുന്നു സുഹുര്‍തെ ....ആശംസകള്‍ .
-
സ്ക്രാപ് by നിഷാന്ത്..പള്ളിപ്പുറം on ഒക്ടോബര്‍ 23, 2011 at 6:02pm
- ഭായിക്ക് എഴുത്ത് വഴങ്ങുന്നുണ്ട്...ധാരാളം വായിക്കണം....പിന്നെ ഇത് കുറച്ചുകൂടി നന്നാക്കാമായിരുന്നു.....ആശംസകള്‍........
-
സ്ക്രാപ് by വികൃതി പയ്യന്‍ Rajeev Meenakshy on ഒക്ടോബര്‍ 23, 2011 at 5:47pm
- കൊള്ളാം മാഷേ നന്നായിട്ടുണ്ട്
സ്ക്രാപ് by സലാം @ ഏലൂര്‍ on ഒക്ടോബര്‍ 23, 2011 at 4:39pm
- ബഷീര്‍ , ഇങ്ങനെയുള്ള അഭിപ്രയങ്ങളില്‍നിന്നാണ് എഴുത്തുകാരന്റെ കഴിവും അതുപോലെ പോരായ്മയും തിരിച്ചറിയൂ , വായിക്കുന്നവര്‍ക്ക് ഒരു ഫീല്‍ നല്‍ക്കാന്‍ കഴിയണം , അതിവിടെ വന്നിട്ടില്ല , ഒരു പക്ഷെ ഇതിനു സമാനമായ പല കഥകളും കേട്ടിട്ടുള്ളത് കൊണ്ടാകാം, എന്തായാലും അഴുതുവാനുള്ള കഴിവിന് അഭിനന്നനങ്ങള്‍
-
സ്ക്രാപ് by Mini Jacob on ഒക്ടോബര്‍ 23, 2011 at 4:27pm
- nannaayittundu .
-
സ്ക്രാപ് by ബീരാനിക്ക (ജഫീര്‍) on ഒക്ടോബര്‍ 23, 2011 at 3:18pm
- കൊള്ളാം ..!!
സ്ക്രാപ് by ♥♥♥The Vampire Returns-vikku♥♥♥ on ഒക്ടോബര്‍ 23, 2011 at 2:14pm
- നന്നായിട്ടുണ്ട് മാഷേ എനിക്കിഷ്ടപെട്ടു.....തുടര്‍ന്നും പ്രതിക്ഷിക്കുന്നു....
-
സ്ക്രാപ് by ആരാമം (ആശു) on ഒക്ടോബര്‍ 23, 2011 at 2:07pm
- നന്നയി സുഹ്ര്തെ ഇഷ്തപെട്ടു
-
സ്ക്രാപ് by നിഷേധി (അരുണ്‍ രമേശ്) on ഒക്ടോബര്‍ 23, 2011 at 2:05pm
- പ്രിയ സുഹൃത്തെ എനിക്കിത് വളരെ ഇഷ്ടപ്പെട്ടു... വളരെ ആധികാരികമായി സംസാരിക്കുവാന്‍ എനിക്ക് അറിയില്ല എങ്കിലും നിസ്സാര്‍ ഇക്ക പറഞ്ഞത് ശ്രദ്ധിക്കുക....
-
സ്ക്രാപ് by kattilabdulnissar on ഒക്ടോബര്‍ 23, 2011 at 1:35pm
- പ്രിയ സുഹൃത്തേ ഒരു കഥ നന്നാക്കാനുള്ള താങ്കളുടെ ശ്രമം ഇതിലുണ്ട്. കഥ നന്നായിട്ടുണ്ട്. പക്ഷെ , ചെറുകഥ യുടെ രസതന്ത്രം ഇതില്‍ പൂര്‍ണ്ണമായി വന്നിട്ടില്ല. അതിനു നല്ല ചെറുകഥകള്‍ ധാരാളം വായിക്കുക. നന്നായി എഴുതാന്‍ താങ്കള്‍ക്കു സാധിക്കും.ആശംസകള്‍.
No comments:
Post a Comment