Sunday, December 4, 2011

ഉറക്കവും കാത്ത്

നലിലൂടെ ഇളംകാറ്റ് മുറിയിലേക്ക് അരിച്ചുകയറാന്‍ തുടങ്ങി. തിരിതാഴ്ത്തി വെച്ചിരിക്കുന്ന കുപ്പിവിളക്കിന്റെ കൊച്ചുനാളം മെല്ലെ ആടിക്കൊണ്ടിരിക്കിരിക്കുന്നു.

അയാള്‍ പതുക്കെ തലചെരിച്ച് താഴേക്ക് നോക്കി. നബീസു സുഖമായി ഉറങ്ങുന്നു. അവള്‍ക്കിങ്ങനെ എല്ലാം മറന്ന് ഉറങ്ങാന്‍ കഴിയുന്നതെങ്ങിനെയെന്ന് പല രാത്രികളിലും ചിന്തിച്ചിട്ടുണ്ട്. പ്രഭാതം തൊട്ട് അന്തിമയങ്ങും വരെ നീളുന്ന ഭാരിച്ച പണികള്‍ നല്‍കുന്ന ക്ഷീണം അവളെ തളര്‍ത്തിയുറക്കുന്നതാവാം. ഇവളെപ്പോലെ, പാതിരാവിലെ ആയിരങ്ങളെപ്പോലെ സുഖമായിട്ടൊന്നുറങ്ങിയിട്ടെത്റ നാളുകളായി!

താന്‍ കാത്തുകൊണ്ടിരിക്കുന്ന ആ അന്ത്യനിദ്രയല്ലാതെയൊരു ഉറക്കം ഇനി ലഭിക്കുകയില്ല എന്നയാള്‍ ഉറപ്പിച്ചു. തളര്‍ന്ന കൈകാലുകളും ഇടക്കിടെ നെഞ്ചരികിലൂടെ അരിച്ചുകയറാറുള്ള അസഹനീയ വേദനയും അതോര്‍മിപ്പിക്കുന്നു.

അടുത്ത മുറിയില്‍ നിന്നും ഉയര്‍ന്ന കുഞ്ഞി൯റെ കരച്ചില്‍ അയാളുടെ ചിന്തകളെ എവിടെയോ കുടുക്കി നിര്‍ത്തി. ചങ്ക് പൊട്ടിക്കുമാറുച്ചത്തോടെ കുട്ടി കരഞ്ഞിട്ടും ആമിന ഉണരുന്നില്ലല്ലോ. രാത്രിയുടെ നിശബ്ദത കൊണ്ടാവാം കരച്ചിലിന് ഇത്രയധികം ശബ്ദം. തനിക്കെഴുന്നേല്‍ക്കാ൯ കഴിയുമായിരുന്നെങ്കില്‍ കുഞ്ഞിനെ ആട്ടിയുറക്കാമായിരുന്നു. തനിക്കെന്നും കുഞ്ഞുങ്ങളെ പ്രിയമാണ്. അവരെ താരാട്ട് പാടിയുറക്കുന്നത് രസകരമായിരുന്നു. തന്‍റെ പേരക്കിടാവ് ഇങ്ങനെ അലറിവിളിച്ചിട്ടും തനിക്കരികിലെത്താന്‍ കഴിയാത്ത നിസ്സഹായാവസ്ഥ!

ഇപ്പോള്‍ കുഞ്ഞി൯റെ കരച്ചില്‍ കേള്‍ക്കാനില്ല. ആമി എടുത്ത് മുലയൂട്ടുന്നുണ്ടാവും എന്നയാള്‍ ഊഹിച്ചു.

ഉറക്കച്ചടവിന്റെ  പതറിയസ്വരം കേള്‍ക്കാനായി. അതി൯റെ താളത്തിനൊപ്പം തൊട്ടിലിന്‍റെ സ്പ്രി
ങ്ങുകള്‍ തമ്മിലുരസുന്ന കരകര ശബ്ദവും.
സ്പ്രിങ്ങിന്റെ 
ശബ്ദം നേര്‍ത്തുനേര്‍ത്ത് ഇല്ലാതായി. കുഞ്ഞ് ഉറങ്ങിയിരിക്കും. നഷ്ടബോധത്താല്‍ വിങ്ങുന്ന മനസ്സില്ലാത്ത കുഞ്ഞിന് സുഖമായുറങ്ങാമല്ലോ. താനും ഒരു കാലത്ത് ഇങ്ങനെ ശൂന്യമായ മനസ്സുമായി മതിമറന്നുറങ്ങിയ ഒരു കൊച്ചുകുഞ്ഞായിരുന്നല്ലോ! തന്നെയും, ഓര്‍മകളില്‍ നിറം മങ്ങിത്തുടങ്ങിയ തന്‍റെ പ്രിയപ്പെട്ട ഉമ്മ പാതിരാത്റികളില്‍ ഉറക്കമുണര്‍ന്ന് തെല്ലും അമര്‍ഷമില്ലാതെ മുലയൂട്ടി ആട്ടിയുറക്കിയിരിക്കുമല്ലോ!

പോയകാലത്തിന്‍റെ ജീവനുള്ള ഓര്‍മ്മകള്‍ മനസ്സില്‍ തെളിഞ്ഞു. എല്ലാ പാതിരാവുകളിലും ഒരു ശാപമെന്നോണം ഇത് പതിവായിരിക്കുന്നു.

തന്‍റെ ബാല്യകാലത്തൊരിക്കല്‍ കൂട്ടുകാരുമൊത്ത് കുഞ്ഞാപ്പു മുതലാളിയുടെ വളപ്പില്‍ നിന്നും കശുവണ്ടി പെറുക്കിയതിന് അയാളുടെ കാര്യസ്ഥന്‍ അയമുവില്‍ നിന്നും അടികിട്ടിയത് അപ്രതീക്ഷിതമായി അയാളുടെ മനസ്സില്‍ തെളിഞ്ഞു. ഇടത്തേക്കണ്ണിന്‍റെ മുകളിലെ വീക്കം, ഓടിക്കളിച്ചപ്പോള്‍ തട്ടിത്തടഞ്ഞ് വീണുണ്ടായതാണെന്നായിരുന്നു ഉമ്മയോട് പറഞ്ഞത്. അങ്ങാടിയില്‍ നിന്ന് സംഭവത്തിന്‍റെ നിജസ്ഥിതിയറിഞ്ഞായിരുന്നു ബാപ്പ വീട്ടില്‍ വന്നത്. ഉമ്മയോട് പറഞ്ഞ കള്ളം ബാപ്പയോടും ആവര്‍ത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊതിരെ കിട്ടിയ തല്ലുകള്‍… അയമുവിനോട് അതിയായ ദേഷ്യമുണ്ടായിരുന്നെങ്കിലും അയാള്‍ പാമ്പ് കടിയേറ്റു മരിച്ചു എന്നു കേട്ടപ്പോള്‍ വിഷമം തോന്നിയിരുന്നു.

പുറകോട്ട് പാഞ്ഞുപോയ ആറരപതിറ്റാണ്ടുകള്‍... പോയകാലം ഒരു വലിയ ചോദ്യചിഹ്നമായി മുമ്പില്‍ തെളിയുമ്പോള്‍ പലപ്പോഴും മനസ്സ് പിടക്കുന്നു.

തന്നെപ്പോലെ തളര്‍വാതം പിടിപെട്ട് കിടന്നിരുന്ന അബുവിനെക്കുറിച്ച ഓര്‍മകള്‍ വല്ലാതെ മുറിപ്പെടുത്തുന്നു. അബുവിന്‍റെ അന്ത്യം തന്നെയായിരിക്കും തനിക്കും എന്ന ചിന്തയിലല്ല വിഷമം. മരിക്കാന്‍ ആഗ്രഹമാണ്  ആര്‍ക്കും ഉപകാരമില്ലാതെ ജീവഛവമായി കിടക്കുന്നതിലും ഭേദം മരണം തന്നെ. ഇടക്ക് നെ൯ചില്‍ അനുഭവപ്പെടാറുള്ള വേദനയാല്‍ പുളയുമ്പോള്‍ മരിച്ച് കിട്ടിയെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവാറുണ്ട്.

അബുവിന്റെ മരണം സൃഷ്ടിച്ച ശൂന്യതയില്‍ നിരാലംബരായ കുടുംബത്ന്‍റെ ഭാരം ആരൊക്കയോ ഏറ്റെടുത്ത് തന്നെയും സമീപിച്ചപ്പോള്‍ പ്രകടിപ്പിച്ച നിസ്സഹായാവസ്ഥയിലടങ്ങിയിരുന്ന കാപട്യം! അന്നാണെങ്കില്‍ തനിക്കേറ്റവും ഐശ്വര്യമുള്ള കാലമായിരുന്നു.

മുറ്റത്ത് രണ്ട് പൂച്ചകള്‍ കടിപിടികൂടി ഓടിമറയുന്ന ശബ്ദം കേള്‍ക്കാനായി. നബീസു ഉറക്കത്തിലെന്തൊക്കയോ പിച്ചുംപേയും പറയുന്നു. പരസ്പര ബന്ധമില്ലാത്ത പദങ്ങള്‍. നീണ്ടകാലത്തെ വൈവാഹികജീവിതത്തിലെ മധുരിക്കുന്ന സ്മരണകള്‍ക്ക് കിനാവില്‍ പുതുജീവന്‍ വെക്കുന്നുണ്ടാവാം.

നാല്‍പത്തിരണ്ട് വ൪ഷം മുമ്പ് ഇതുപോലൊരു പാതിരാത്രിയിലായിരുന്നല്ലോ വിവാഹം. പെട്റോമാക്സും വഹിച്ച് കൂട്ടമായി മലന്ചെരിവും താണ്ടി നിക്കാഹിന് പോയ സംഭവം പറഞ്ഞപ്പോള്‍ പേരക്കുട്ടികള്‍ പൊട്ടിച്ചിരിച്ചത് ഓര്‍ത്തു.

വടക്കുംപുറം കുഞ്ഞാപ്പയുടെ മകളെ കിട്ടിയത് തന്‍റെ ഭാഗ്യമെന്നായിരുന്നു കൂട്ടുകാര്‍ കാതില്‍ അടക്കം പറഞ്ഞിരുന്നത്. ഇന്ന് നരബാധിച്ച് തൊലി ചുക്കിചുളുങ്ങി തുടങ്ങിയ മെലിഞ്ഞുനീണ്ട ഒരു ശരീരമായിരിക്കുന്നു ഇവള്‍. പാവം! എന്നും ഒരു നിഴല്‍പോലെ തന്റെ കൂടെയുണ്ട്. തളര്‍ന്ന തന്നെ പരിപാലിച്ചിട്ടവള്‍ തെല്ലും തളര്‍ന്നിട്ടില്ല.

പാതിതുറന്ന് കിടക്കുന്ന ജാലകത്തിലൂടെ അയാള്‍ മാനത്തേക്ക് നോക്കി. എന്നും പ്രതീക്ഷിക്കാറുള്ള ആ ഉറക്കവും കാത്ത്. അന്നും, കിഴക്കന്‍ ചക്രവാളത്തില്‍ മിന്നിക്കൊണ്ടിരിക്കുന്ന ആ വെള്ളിനക്ഷത്രം അയാള്‍ കണ്ടു. അതിന്റെ ശോഭക്ക് അപ്പോഴും തെല്ലും മങ്ങല്‍ സംഭവിച്ചിരുന്നില്ല.



www.suhrthu.com ല്‍ വന്ന അഭിപ്രായങ്ങള്‍  

സ്ക്രാപ് by nagaraj on ജനുവരി 23, 2012 at 8:48am
ഇക്ക നന്നായിട്ടുണ്ട്...
സ്ക്രാപ് by Saji Vs on ജനുവരി 23, 2012 at 1:25am
ആത്മാര്‍ത്ഥമായി പറയട്ടെ .......വളരെ അര്‍ത്ഥവത്തായ കഥ, എനിക്ക് വളരെ ഇഷ്ടമായി ....ഇനിയും ഇതുപോലുള്ള രചനകള് പ്രതിക്ഷിക്കുന്നു .....ആശംസകള്‍ ....
സ്ക്രാപ് by അഷ്‌റഫ്‌ കൊരട്ടിക്കര. on ജനുവരി 22, 2012 at 12:36pm
കൊള്ളാം ഇക്ക... മനസ്സിലെക്കിറങ്ങുന്ന വാചകങ്ങള്‍..... !!!!!!
സ്ക്രാപ് by മിസിസ്സ് ചാത്തന്‍ - RAMYA █▬█ARI on ജനുവരി 22, 2012 at 11:24am
നല്ല കഥ അര്‍ത്ഥവത്തായ കഥ
സ്ക്രാപ് by faisal വെളിയന്‍ങ്കോട്‌ on ജനുവരി 22, 2012 at 10:40am
ഇക്ക നന്നായിരിക്കുന്നു ...........
സ്ക്രാപ് by ANTONY K M on ജനുവരി 22, 2012 at 10:07am
വായനക്കാരെ ചിന്തിപ്പിക്കുകയാണ് ഒരു എഴുത്തുകാരന്റെ ധര്‍മമം അത് വെക്തമായി പ്രതിപാതിക്കുന്ന കഥ, ബഷീറിനു എല്ലാവിധ ഭാവുകങ്ങളും. ഇതുപോലുള്ള സൃഷ്ടികള്‍ ഇനിയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ശുഭദിനം ഭായ്
സ്ക്രാപ് by ★ചാത്തന്‍★ ☭*█▬█ARI-KASARAGOD☭* on ജനുവരി 22, 2012 at 9:56am
നന്നായിരിക്കുന്നു ഇക്ക ..... കഥയുടെ ആ ഒഴുക്ക് പലര്‍ക്കും കിട്ടാറില്ല എന്നാല്‍ ഇതില്‍ ... അത് നന്നായി പ്രതിഫലിച്ചു
സ്ക്രാപ് by BASHEER KARUVAKOD-PERUMBALA on ജനുവരി 22, 2012 at 1:26am
മനോഹരനായി ബഷീര്‍ ബായി നിങ്ങളില്‍ നല്ല ഒരു എഴുത്തുകാരന്‍ നിങ്ങളില്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്,,, അത് തേച്ചു മിനിക്കി എടുത്താല്‍ തീര്ച്ചയായം ഉയരങ്ങള്‍ കീഴാടക്കാന്‍ സാതിക്കുയം അതിനു ഈ സുഹെര്ത് ,കോം ഒരു നിമിത്തമാവട്ടെ,,, എല്ലവിത ആശംസകളും
സ്ക്രാപ് by ചാറ്റല്‍ മഴയിലെ കണ്ണുനീര്‍(gopu) on ജനുവരി 22, 2012 at 12:37am
൯റെ ശബ്ദം നേര്‍ത്തുനേര്‍ത്ത് ഇല്ലാതായി. കുഞ്ഞ് ഉറങ്ങിയിരിക്കും. നഷ്ടബോധത്താല്‍ വിങ്ങുന്ന മനസ്സില്ലാത്ത കുഞ്ഞിന് സുഖമായുറങ്ങാമല്ലോ. തിരിച്ചറിവ് ... ഒന്നും ചെയ്യാനില്ലാത്ത ആത്മാവിന്റെ രോദനം ...


സ്ക്രാപ് by Mahamood.((അബു താഹ )) on ജനുവരി 21, 2012 at 11:31pm
ബഷീര്‍ ....നല്ലൊരു എഴുത്ത് കാരനാണ് അല്ലെ ..?.....ഇനിയും എഴുതണം കേട്ടോ ...
സ്ക്രാപ് by സ്വന്തംപെങ്ങള്‍(jisminakareem:) on ജനുവരി 21, 2012 at 10:15pm
നന്നായിട്ടുണ്ട് ഇനിയും വേണം എനിക്ക്
സ്ക്രാപ് by deepthi on ജനുവരി 21, 2012 at 10:11pm
തഴക്കവും വഴക്കവും വന്ന മുന്‍ നിര എഴുത്തുകാര്‍ എഴുത്തും പോലെ അവതരണ ഭംഗി കൊണ്ട് വളരെ സുന്ദരം ആകിയിരിക്കുന്നു............ എനിക്ക് ഏറെ ഇഷ്ടമായി.... ഇത്തരം എഴുത്താ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്........... ഇന്യിയും എഴുതുക....
സ്ക്രാപ് by Benny kottarathil on ജനുവരി 21, 2012 at 9:14pm
കഥ നന്നായിരിക്കുന്നു ,തുടര്‍ന്നും എഴുതുക !!
സ്ക്രാപ് by sreejith on ജനുവരി 21, 2012 at 8:44pm
കൊള്ളാം ബഷീര്‍ക്കാ ..നന്നായിട്ടുണ്ട് .
സ്ക്രാപ് by അന്‍പ് വാരിക്കാടന്‍ on ജനുവരി 21, 2012 at 8:19pm
ബഷീര്‍ക്കാ വളരെ നന്നായിട്ടുണ്ട്.. വായനയുടെ നല്ല വശങ്ങളിലെക്കാന് ഇക്ക കൂട്ടികൊണ്ട് പോയത്.. ഇക്കയില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും ഇതുപോലെ നല്ലനല്ല കൃതികളാണ്..
സ്ക്രാപ് by ബീരാനിക്ക (ജഫീര്‍) on ജനുവരി 21, 2012 at 8:17pm
നല്ല അവതരണ ശൈലി ഉണ്ട് ... ഉദ്ദേശിച്ച ചിത്രം വായനക്കാരന് ലഭ്യമാക്കുന്നതില്‍ വിജയം കണ്ടു .... ഭാവുകങ്ങള്‍ ...
സ്ക്രാപ് by ജ്യോതിസ് on ജനുവരി 21, 2012 at 7:17pm
ഇക്കാ നന്നായിട്ടുണ്ട്
സ്ക്രാപ് by Abhilash Mohan on ജനുവരി 21, 2012 at 6:53pm
നന്നായിട്ടുണ്ട്
സ്ക്രാപ് by «╬MANU╬» on ജനുവരി 21, 2012 at 5:16pm
basheer ikka nannyittunddu

സ്ക്രാപ് by ഉല്ലാസ്ജി (ചെങ്ങാതി ) on ജനുവരി 21, 2012 at 2:26pm


കൊള്ളാം
സ്ക്രാപ് by Jose.k.k on ജനുവരി 21, 2012 at 2:15pm
നന്നായിട്ടുണ്ട്
സ്ക്രാപ് by കുര്യച്ചന്‍-(ഷോബിന്‍) on ജനുവരി 21, 2012 at 1:21pm
ഹൃദ്യമായ അവതരണം ...... നല്ല ഫീല്‍ ഉണ്ട്....
സ്ക്രാപ് by CID Vijayan IPS (Unni) on ജനുവരി 21, 2012 at 1:19pm
കൊള്ളാം ഇക്ക ...നന്നായിട്ടുണ്ട് ....
സ്ക്രാപ് by subha sunil on ജനുവരി 21, 2012 at 12:51pm
 നന്നായിരിക്കുന്നു 
സ്ക്രാപ് by wayanadan on ജനുവരി 21, 2012 at 11:53am
താനും ഒരു കാലത്ത് ഇങ്ങനെ ശൂന്യമായ മനസ്സുമായി മതിമറന്നുറങ്ങിയ ഒരു കൊച്ചുകുഞ്ഞായിരുന്നല്ലോ! തന്നെയും, ഓര്‍മകളില്‍ നിറം മങ്ങിത്തുടങ്ങിയ തന്റെ പ്രിയപ്പെട്ട ഉമ്മ പാതിരാത്രികളില്‍ ഉറക്കമുണര്‍ന്ന് തെല്ലും അമര്‍ഷമില്ലാതെ മുലയൂട്ടി ആട്ടിയുറക്കിയിരിക്കുമല്ലോ! njaan vaayicha ettavum nalla vari pakshe avasaanam verum kaathirippayi poyi
സ്ക്രാപ് by ☀ s a j i k v r »★ on ജനുവരി 21, 2012 at 11:28am
നന്നായിട്ടുണ്ട്............
സ്ക്രാപ് by റിയാസ് ഇല്ല്യാസ് on ജനുവരി 21, 2012 at 11:01am
ഇക്ക..നന്നായിരിക്കുന്നു....
സ്ക്രാപ് by അറബി nisarmanjeri on ജനുവരി 21, 2012 at 10:55am
നല്ലരു നൊമ്പരനുബവം ,നന്നായിരിക്കുന്നു
സ്ക്രാപ് by Vijeesh on ജനുവരി 21, 2012 at 10:52am
ബഷീര്‍ക്ക .. ഇത് വായിച്ചപ്പോള്‍ ..മനസ്സില്‍ എന്തോ ഒരു ഫീല്‍ ...അത് വ്യക്തമായി പറയാന്‍ ..കഴിയുന്നില്ല ..ഒരു പക്ഷെ നാളെ ..നമുക്കും ഇങ്ങനെ ഒരു അവസ്ഥ ആയാലോ എന്നുള്ള ഒരു ..ചിന്ധ ആയിരിക്കാം .. എന്തായാലും വളരെ നന്നായിരിക്കുന്നു ... മരണം കാത്തു കിടക്കുന്ന മനുഷ്യന്റെ അവസ്ഥ ..



No comments:

Post a Comment