"അസ്സലാമു അലൈകും"
ഏറെ സുപരിചിതമായ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്.
പുഞ്ചിരിയുമായി അബ്ദു.
"ഉറങ്ങായിരുന്നോ?"
"അങ്ങനെ ഒറങ്ങിയിട്ടൊന്നുല്ല... വെറുതെ ഒരു മയക്കം"
ഞാന്‍ കൃതിമമായ ഒരു പുഞ്ചിരി മുഖത്ത് സൃഷ്ടിച്ചു
"ഇന്നലെയാണ് വിവരറിഞ്ഞത്, ഒന്നറിയിക്കായിരുന്നു... "
പരിഭവം കലര്‍ന്ന ക്ഷമാപണ സ്വരത്തില്‍ അബ്ദു പറഞ്ഞു.
ഫസീല ഒരു സ്റ്റൂളെടുത്തു എന്റെ കട്ടിലിനടുത്തിട്ടു.
എന്റെ വാക്കുകള്‍ക്കിടയിലുള്ള വിടവും അക്ഷരങ്ങളുടെ വഴുതിമാറ്റവും ശ്രദ്ധിച്ചത് കൊണ്ടാവാം ഇപ്പോള്‍ അന്വേഷണങ്ങളെല്ലാം ഫസീലയോടായി...
"പ്പോ കുറവ്ണ്ടോ..."
"കാര്യമായ കുറവൊന്നും കാണ്ന്നില്ല, പക്ഷേ ഇപ്പോ കൊറച്ചീസായി നന്നായി ഉറങ്ങുന്നുണ്ട് എന്നതാ ഒരു സമാധാനം."
ഏറെ നാളായി ശരിക്കൊന്നുറങ്ങാന്‍ കഴിഞ്ഞിട്ടെന്നും, താന്‍ ഉണര്‍ന്നിരിക്കുന്നിടത്തോളം ഫസീലക്ക് ഉറങ്ങാന്‍ കഴിയുന്നില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലായത് മുതല്‍ ഉറക്കം അഭിനയിക്കുകയാണെന്നും അവള്‍ക്കറിയില്ലല്ലോ...
തന്റെ രോഗത്തിന്റെ തുടക്കത്തെ കുറിച്ചും, പര സഹായത്തോടെ ഗള്‍ഫില്‍ നിന്നുമുള്ള മടക്കത്തെ കുറിച്ചുമൊക്കെ അവള് വിവരിക്കുന്നു. അനേക പ്രാവശ്യം ആവര്‍ത്തിച്ചത് കൊണ്ടാവാം മനഃപാഠമാക്കിയത് ഉരുവിടും പോലെ തീ൪ത്തും നിര്വികാരയായാണവള് എല്ലാം പറയുന്നത്. വേദനയുടെ പാരമ്യം മരവിപ്പാണല്ലോ.
ത൯റെ രോഗം തുടങ്ങിയത് എപ്പോഴാണ്. ഏതാണ്ട് മൂന്ന് മാസം കഴിഞ്ഞിരിക്കുമെന്ന് തോന്നുന്നു. സാധാരണപോലെ അന്നും കാലത്ത് മൊബൈല്‍ അലാരമടിക്കുന്നത് കേട്ടാണ് ഉണര്‍ന്നത്. ഓഫാക്കാന്‍ നോക്കുമ്പോള്‍ കൈ പൊങ്ങുന്നില്ല. എഴുന്നേല്‍ക്കാനോ ചെരിയാനോ കഴിയുന്നില്ല. ആദ്യം സ്വപ്നമാണെന്നാണ് തോന്നിത്. ആപത്തുകള്‍ തൊട്ട് പിന്നിലെത്തി നില്ക്കുമ്പോള് ഓടുവാ൯ ശ്രമിക്കവെ കാല് ഒരടി പോലും നീക്കാ൯ കഴിയാത്ത നിസ്സഹായത പലപ്പോഴും സ്വപ്നത്തില്‍ കണ്ടിട്ടുണ്ട്. വെറും പൊയ്കിനാവുകളായിരുന്നു അവയെന്നറിയുമ്പോഴുള്ള ആശ്വാസം എത്രയായിരുന്നു. പക്ഷെ ഇതിപ്പോള്‍ യഥാര്‍ത്ഥ്യമാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ശരീരം പോലെ മനസ്സും തളര്‍ന്നു കഴിഞ്ഞിരുന്നു.
രോഗങ്ങളെകുറിച്ച് ഏവരെക്കാളും ശ്രദ്ധയായിരുന്നു തനിക്ക്. ദിവസവും വ്യായാമം ചെയ്യുകയും ഭക്ഷണം നിയന്ത്രിക്കുകയുമൊക്കെ ചെയ്തിരുന്ന തന്റെ പ്രകൃതം ഫ്ലാറ്റില്‍ ചര്‍ച്ചയായിരുന്നു. കാര്യമായ അസുഖങ്ങള്‍ ഒന്നും ഇത് വരെ പിടി കൂടാത്തത് അഭിമാനമായി എടുത്തു പറയുമായിരുന്നു. പക്ഷെ എല്ലാം മാറി മറിയാന്‍ വെറും നിമിഷങ്ങള്‍ മാത്രം...
യാത്രപറഞ്ഞിറങ്ങുമ്പോള്‍ അബ്ദുവിന്റെ നയനങ്ങള്‍ ബാഷ്പമണിഞ്ഞത് കാണാമായിരുന്നു.. തന്റെ ഗള്‍ഫ് ജീവിതത്തിനിടയില്‍ ഒട്ടേറെ ആളുകളുമായി സഹവസിച്ചിട്ടുണ്ടെങ്കിലും അബ്ദുവിന്റെ കൂടെ താമസിച്ച രണ്ടു വര്‍ഷം ഏറെ ധന്യമായിരുന്നു. ഒരിക്കല്‍ പോലും അബ്ദുവുമായി ഒരഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല.
അന്നൊരിക്കലുണ്ടായ സംഭാഷണം എപ്പോഴും മനസ്സില്‍ തെളിയാറുണ്ട്...
“സലീം‚ ഞാന്‍ റിസൈന്‍ കൊടുത്തു”
നേരത്തെ പ്രതീക്ഷിച്ചതായതിനാല്‍ അത്ഭുതം തോന്നിയില്ല.
എന്നാലും ഞാന്‍ ചോദിച്ചു, “ന്താ പെട്ടെന്നൊരു തീരുമാനം?”
“പെട്ടെന്നല്ലല്ലോ, ഞാന്‍ പറഞ്ഞിരുന്നില്ലേ ഒരു കൊച്ചുവീട്. അത് മാത്രമായിരുന്നു എന്റെ ആവശ്യം. ദൈവാനുഗ്രഹത്താല്‍ വീട് പണിയൊക്കെ തീര്‍ന്നു. തട്ടിമുട്ടി ജീവിക്കാനുള്ളതൊക്കെ നാട്ടില്‍ നിന്ന് തന്നെ ഒപ്പിക്കാലോ… എന്റെ ആറ് വ൪ഷത്തെ ഗള്‍ഫ് ജീവിതത്തിനിടയില്‍ ഏഴ് മാസവും മൂന്ന് ദിവസവുമാണ് കുടുംബത്തോടൊപ്പം ആകെ ചെലവഴിച്ചത്. ഇനി എനിക്കൊന്ന് ജീവിക്കണം, ഇന്‍ശാ അല്ലാഹ്…”
വളരെ കൃത്യമായി കണക്ക്കൂട്ടി അബ്ദു പറഞ്ഞു.
“…ന്നാലും കുട്ട്യേളൊക്കെ ചെറുപ്പല്ലേ’’
“ങ്ങാ… അപ്പോഴല്ലേ അവര്‍ക്ക് ബാപ്പാന്റെ ആവശ്യം... അല്ല, എന്താ സലീമിന്റെ തീരുമാനം?”
“ക്ക് അബ്ദൂന്റെ വാദത്തോട് യോജിപ്പില്ല. കുറച്ചെന്തെങ്കിലും മിച്ചം വെക്കണം... നമ്മള് കൊറച്ചു എടങ്ങേറായാലും ഭാവി ഭദ്രാക്കാല്ലോ..”
മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ആവശ്യത്തിലധികം ഇടപെടുന്ന സ്വഭാവ മില്ലാത്തതിനാലാവണം എന്റെ പ്രതികരണം കേട്ടപ്പോള്‍ പിന്നീടൊന്നും അതെ കുറിച്ച് പറയാതിരുന്നത്.
അബ്ദുവിന്റെ കണക്കിലെ ഗൗരവം അന്ന് മനസ്സിലായിരുന്നില്ല. ഇപ്പോള്‍ പുറകോട്ടു തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാം തിരിച്ചറിയുന്നു... തിരിച്ചു നടക്കാന്‍ കഴിയാത്ത ചില വഴികളെ കുറിച്ച തിരിച്ചറിവ്! വേണ്ട എന്ന് ആഗ്രഹിച്ചിട്ടും മനസ്സില്‍ ചില കണക്കുകള്‍ തെളിയുന്നു. തന്റെ ഇരുപത്തി മൂന്നു വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനിടയില്‍ കൂടിയായാല്‍ മുപ്പതു മാസം കുടുംബത്തോടൊപ്പം ചെലവഴിച്ചിട്ടുണ്ടാവാം. കല്യാണം കഴിഞ്ഞയുടനെയുള്ള നാലു മാസവും കൂടി ചേര്‍ത്താല്‍ മുപ്പത്തിനാലു മാസം! മൂന്നു വര്‍ഷം പോലും തികച്ചു കുടുംബ ജീവിതം നയിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സില്‍ ഞെട്ടലുളവാക്കുന്നു. എന്നിട്ടും ഫസീലക്കും മക്കള്‍ക്കും തന്നെ സ്നേഹിക്കാന്‍ കഴിയുന്നുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സിലെവിടെയോ കുറ്റബോധത്തിന്റെ കരി നിഴല്‍ വീണു.
കണക്കുകള്‍ കൂട്ടികിഴിച്ച് നോക്കുമ്പോള്‍ ഇന്നിപ്പോള്‍ എന്താണ് മിച്ചം വെച്ചത്? ഒരുപിടി സ്വപ്നങ്ങളല്ലാതെ....
-------------------------------------------------------------------------------------------------------------

സ്ക്രാപ് by Dinil K Thomas on ഫെബ്രുവരി 28, 2012 at 8:18am
- ഇതു വായിച്ചു കഴിഞ്ഞപോലെ കണ്ണ് നിറഞ്ഞു പോയി .കാരണം എന്റെ അച്ഛനും ഒരു പ്രവാസിയാണ് 21 വര്ഷമായിട്ടു ഗള്‍ഫില്‍ തന്നെ 3 വര്‍ഷം കൂടുംബോലെ 2 മാസം ലീവിന് വരും,അച്ഛന് എന്നെ ശരിക്കും miss ചെയുന്നുട്, നാനും അച്ഛനെ മിസ്സ് ചെയുന്നു ,
സ്ക്രാപ് by റഷീദ്തൊഴിയൂര്‍ on ജനുവരി 12, 2012 at 11:20pm
- മനുഷ്യന് ജീവിതത്തില്‍ പലര്‍ക്കും അഭിമുകരിക്കേണ്ടി വരുന്ന യാഥാര്‍ത്ഥ്യം
സ്ക്രാപ് by റിയാസ് ഇല്ല്യാസ് on ജനുവരി 7, 2012 at 5:37pm
- ഇക്ക ഇതെഴുതിയിട്ട് കുറെനാള്‍ ആയെങ്കിലും എന്റെ ശ്രദ്ധയില്‍പ്പെട്ടത് ഇപ്പോഴാണ് .....വായിച്ചുകഴിഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു......കാരണം 24 വര്‍ഷം പ്രവാസജീവിതം നയിച്ച ബാപ്പയുടെ മകനാണ് ഞാന്‍. ബാപ്പ അനുഭവിച്ച കഷ്ട്ടപ്പടുകളും വേദനകളും കണ്ടു മനസ്സിലാക്കാനാവണം അള്ളാഹു എന്നെയും ഒരു പ്രവാസിയാക്കിയത്.....അതില്‍ എനിക്ക് ദുഖമില്ല .......കാരണം ഇപ്പോള്‍ പ്രവാസജീവിതം ഞാന്‍ ആസ്വതികുന്നതിനോടൊപ്പം അവരോടുള്ള സ്നേഹവും കടപ്പാടും മനസ്സില്ലകുകയും ചെയ്യുന്നു......ഇടക്കൊക്കെ നമ്മുടെ കണ്ണ് നനയിക്കാന് ഇക്കയെപ്പോലുള്ളവര്ക്ക് കഴിയട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു..!!!!!
സ്ക്രാപ് by nowshad on ജനുവരി 6, 2012 at 9:11pm
- മലപ്പുറത് ക്കാരന് ബഷീര്‍ .നന്നായിട്ടുണ്ട് .കിനാവുകള്‍ പലതും കണ്ടാ ഒരു ഗള്ഫുകാരന് ജീവിക്കാര്‍ .പക്ഷേ തിരിച്ചു നാട്ടിലേക്കു പോകുമ്പോള്‍ കൊണ്ടുപോകുന്നതോ എന്റെ രജനയിലെ വരിയില്‍ ഞാന്‍ കുറിച്ചിട്ടുള്ള ചില സംബവങ്ങലുമായിട്ട നാട്ടില്‍ തിരിച്ചു ഇറങ്ങുന്നത് .പിന്നെ മരണത്തെ കാത്തുകിടക്കും ,പിന്നെ എല്ലാ സ്വപനഘളുംഈ ഭൂമിയില്‍ വെച്ച് അവന് ആറടി മണ്ണിലേക്ക് .നന്ദി ബഷീര്‍ ഇനിയും എഴുതാന്‍ ദൈവം കഴിവ് തരട്ടെ ........
സ്ക്രാപ് by Raju Varghese on ഡിസംബര്‍ 16, 2011 at 1:07am
- പ്രവസിയ്ടെ ജീവിതം നന്നായി അവതരിപ്പിച്ചു. എല്ലവിത ആശംഷകളും
സ്ക്രാപ് by lisna... (ലിസ്ന) on ഡിസംബര്‍ 15, 2011 at 3:12pm
- വായിച്ചു തീര്‍ന്നപ്പോള്‍ ഒരു വിങ്ങല്‍. അല്ലെങ്കിലും പ്രവാസം ഒന്നും നേടിത്തരുന്നില്ല. പൂജ്യങ്ങള്‍ കൂടുതലുള്ള സമ്പത്തിനേക്കാള്‍ എന്നും സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും ബാധ്യതകളല്ലേ നല്ലത്?
സ്ക്രാപ് by Rajesh Stephan Muttathan on ഡിസംബര്‍ 15, 2011 at 3:00pm
സ്ക്രാപ് by tinto john on നവംബര്‍ 18, 2011 at 3:05am
സ്ക്രാപ് by Riyas aly on നവംബര്‍ 17, 2011 at 3:53pm
- ഹൃദയം സ്പര്ഷിയായത്
സ്ക്രാപ് by Aswini on നവംബര്‍ 16, 2011 at 3:56pm
- ഒന്നും സമ്പാദ്യം ഇല്ലാതെ ഒറ്റ ആകുന്നവന്‍ പ്രവാസി... ആശംസകള്‍ സുഹൃത്തേ
സ്ക്രാപ് by raaz valillapuzha on നവംബര്‍ 15, 2011 at 1:28pm
-
സ്ക്രാപ് by raaz valillapuzha on നവംബര്‍ 15, 2011 at 1:28pm
- പ്ര - പ്രശ്നങ്ങള്‍ തീരാത്തവന് വാ - വായ്പയെടുത്ത് വലഞ്ഞവന് സി - സിക്ക് അഥവാ മാറാ രോഗി ..... ഇതല്ലേ യദാര്‍ത്ഥത്തില്‍ ഒരു പ്രവാസിയുടെ ജീവിത പത്രം ........
-
സ്ക്രാപ് by Mathew P. K. on നവംബര്‍ 15, 2011 at 10:59am
- അഭിനന്ദനങ്ങള്‍. എല്ലാ പ്രവാസികളുടെയും ഒരു പൊതു തത്വം.
-
സ്ക്രാപ് by salah on നവംബര്‍ 15, 2011 at 3:04am
- അസ്തമയ സൂര്യന് ചുകപ്പു രാശികള്‍ കൊണ്ട് ചിത്രം വരച്ച മരുക്കാട്ടിലൂടെ ഭാരം പേറി നീങ്ങിയ വാഹനത്തിന്റെ ഇന്ധനം ചോര്‍ന്നു പോകുന്നത് അവരറിഞ്ഞില്ല ഭാര വാഹിനിയുടെ ആദിരൂപം കനല് ചൂടിനു മീതെ മുക്കാലിയില്‍ ഊഞ്ഞാലാടുന്നത് സദ്യക്ക് കൊഴുപ്പേകാനാണെന്ന് ഒട്ടക ക്കുഞ്ഞിനറിയില്ലല്ലോ ചോര്‍ന്ന ഇന്ധനം മരുപ്പാതയില്‍ വരച്ച ചിത്രം നോക്കി ഭാരങ്ങള്‍ വഴിയിലെവിടെയോ വീണുടഞ്ഞു ഉടഞ്ഞ ചില്ലുകള്‍ മൂര്‍ച്ചകൂട്ടി ഭാരവണ്ടിയുടെ കരളു മാന്തുമ്പോള്‍ നിറം മാറുന്നതും അവരറിഞ്ഞില്ല കനലില്‍ വേവിച്ച് രുചികൂട്ടിയ ഒട്ടകത്തിന്റെ മാംസം കടിച്ചുകീറുമ്പോഴും ഇന്നലെ പാല് കറന്നൊരകിടാണിതെന്നു ഇന്ന് കൂട്ടുകൂടിയവര്‍ക്കു മറിയില്ലല്ലോ
-
സ്ക്രാപ് by Raju Varghese on നവംബര്‍ 15, 2011 at 12:45am
- ഓരോ പ്രവാസിയുടെയും ജീവതം ഇങ്ങനെയ, ആദ്യം അപ്പനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും , പിന്നെ ഭാര്യക്ക് പ്പിന്നെ മക്കള്‍ക്കു വെണ്ടി ജീവിക്കും അതുകയിയുമ്പോള്ആയിസ് അവസന്നിക്കും തിരിച് ചെന്നാല്‍ അവര്‍തന്നെ ചോദിക്കും നിങ്ങള്‍ സോന്തമായി എന്ത് സംബതിച്ചു എന്ന് , രജന ന്നന്നയിട്ടുണ്ട്
-
സ്ക്രാപ് by sarfudin on നവംബര്‍ 15, 2011 at 12:02am
- ഹായ് സലിമിക്കാ ... ഞാന്‍ സര്ഫുധിന് ഞാനും അബ്ദുക്കന്റെ പക്ഷത്താ.......... കുറെ പണമുണ്ടായിട് എന്താ കാര്യം /?? അനുഭവിക്കാന്‍ യോഗമില്ലങ്കില് ?????? ഞാനും ഒരു പ്രവാസിയാന് സൌദിയില്‍ ജോലി ചെയ്യുന്നു 3 വര്‍ഷമായി കടം കൊണ്ട് വലഞ്ഞപ്പോള്‍ വന്നതാണ്ണ്‍ എനിക്ക് കടമെല്ലാം വീട്ടി സ്വന്തമായി ഒരു ചെറിയ കൂര അത്രയും മതി എന്ന ചിന്താഗതിക്കാരനാണ്ണ് പക്ഷെ ///////////അതും ഇല്ല ഞാന്‍ ഏതായാലും നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു [[[[[ വെറുതെ ഇവിടെ ജീവിതം പാഴാക്കാന്‍ ഇനി ഞാനില്ല ]]] ഇത്രയും എഴുതിയത് എനിക്കിത്തരം കാര്യങ്ങള്‍ കേള്‍ക്കുന്നത് സങ്കടമാ ..... അത് വെറുമൊരു കഥയാനങ്കില് പോലും
-
സ്ക്രാപ് by വികൃതി പയ്യന് Rajeev Meenakshy on നവംബര്‍ 14, 2011 at 9:30pm
- നന്നായിട്ടുണ്ട്
-
സ്ക്രാപ് by Vipish.raj on നവംബര്‍ 14, 2011 at 8:12pm
- വളരെ നല്ല കഥയും അവതരണവും
-
സ്ക്രാപ് by ☀ s a j i k v r »★ on നവംബര്‍ 14, 2011 at 7:10pm
- കഥയിലുടനീളം ഒരു മൂകത...!!,ആത്മാവിഷ്ക്കാരം.., ഹൃദയസ്പര്‍ശി..,..ഗുഡ് നല്ല എഴുത്ത് ..!!
ആശംസകള്‍...
-
സ്ക്രാപ് by അഷ്റഫ് കൊരട്ടിക്കര. on നവംബര്‍ 14, 2011 at 6:32pm
- ഒരു കൊച്ചു കഥയിലൂടെ വളരെ വലിയ ഒരു സമൂഹത്തിന്റെ ഹൃതയമാണ് ഈ കഥയിലൂടെ കഥാകാരന് അവതരിപ്പിച്ചിരിക്കുന്നത്.... അഭിനന്ദനങ്ങള്‍ ....
സ്ക്രാപ് by ഉല്ലാസ്ജി (ചെങ്ങാതി ) on നവംബര്‍ 14, 2011 at 4:54pm
- തന്റെ ജീവിതം കുടുംബത്തിനു വേണ്ടി ഹോമിക്കുന്നു .... ഇതെല്ല കഴിഞ്ഞു നാട്ടില്‍ വരുമ്പോഴോ ....... പലതും നഷ്ടപെട്ടിടുണ്ടാവും ........ കൈയില്‍ .......... പണം മാത്രം ........... ഈ കഥ .......പലരെയും ചിന്തിപ്പിക്കട്ടെ ........ബഷീരിക്ക .....
-
സ്ക്രാപ് by ★ കോശി അലക്സ് ★ on നവംബര്‍ 14, 2011 at 3:35pm
- വളരെ നല്ല കഥ..
-
സ്ക്രാപ് by അറബി nisarmanjeri on നവംബര്‍ 14, 2011 at 1:45pm
- വളരെ നല്ല കാര്യം ആണ് കഥ രൂപത്തില്‍ അവതരിപിച്ചത് , അഭിനന്ദനങ്ങള്‍
-
സ്ക്രാപ് by madathil abdulla on നവംബര്‍ 14, 2011 at 1:40pm
- പ്രവാസിയുടെ ജിവിതം മെഴുകുതിരി പോലെയാണ് മറ്റുള്ളവര്‍ക് വേണ്ടി പ്രകാശം പരത്തി സ്വയം എരിഞ്ഞടങ്ങുന്നു. നന്നായിട്ടുണ്ട് ,ഇനിയും പ്രദീക്ഷിക്കുന്നു. പ്രവാസിയെ ഒന്നോര്മപ്പെടുതാനെങ്കിലും ഉപകരിക്കട്ടെ. ഓള് ദി ബെസ്റ്റ്.
-
സ്ക്രാപ് by CID Vijayan IPS (Unni) on നവംബര്‍ 14, 2011 at 1:12pm
- കൊള്ളാം നന്നായിട്ടുണ്ട് ....വീണ്ടും എഴുതുക .
-
സ്ക്രാപ് by praveenakkrishnan on നവംബര്‍ 14, 2011 at 12:51pm
- ഒരു നേര്‍ത്ത നൊമ്പരം പോലെ മനോഹരമായ രചന
-
സ്ക്രാപ് by സഖാവ് പ്രതീഷ് on നവംബര്‍ 14, 2011 at 12:07pm
- ബഷീര്‍ക്ക ... വളരെ നന്നായിടുണ്ട് ... ആശംസകള്‍
-
സ്ക്രാപ് by subha sunil on നവംബര്‍ 14, 2011 at 11:52am
- കണക്കുകള്‍ കൂട്ടികിഴിച്ച് നോക്കുമ്പോള്‍ ഇന്നിപ്പോള്‍ എന്താണ് മിച്ചം വെച്ചത്? ഒരുപിടി സ്വപ്നങ്ങളല്ലാതെ.... ബഷീര്‍ക്കാ...നന്നായിരിക്കുന്നു ആശംസകള്‍ ........................
-
സ്ക്രാപ് by CID Dasan IPS (Saifu) on നവംബര്‍ 14, 2011 at 11:41am
- വളരെ അര്‍ത്ഥവത്തായ ഒരു സന്ദേശമാണ് ബഷീര്‍ക്ക നല്‍കിയത്. ചില ചര്‍ച്ചകളിലൂടെ ഞാനും ഇത്തരമൊരു സന്ദേശം നല്‍കിയിരുന്നു. 38 വര്‍ഷമായി പ്രവാസ ജീവിതം തുടരുന്ന ഒരാള്‍ കുടുംബത്തോടൊപ്പം കഴിഞ്ഞത് വെറും ആറ് വര്‍ഷത്തില്‍ താഴെ മാത്രം. അദ്ദേഹം എന്താണ് നേടിയത്? ഒരു നല്ല വീട്? വാഹനം? മക്കള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം? ..... അദ്ദേഹത്തിനു നഷ്ട്ടപ്പെട്ടതോ.....കുടുംബത്തോടൊപ്പമുള്ള നീണ്ട 32 വര്‍ഷങ്ങള്‍ !! ഇക്ക പറഞ്ഞ പോലെ മക്കള്‍ക്ക് ബാപ്പയുടെ സാന്നിധ്യം... ഇനി തിരിച്ചു പോകുമ്പോള്‍ മക്കള്‍ അടുത്തുണ്ടാകുമെന്നു എന്താണ് ഉറപ്പു? അവര്‍ അമേരിക്കയിലോ ലണ്ടനിലോ ഒക്കെ ആയിരിക്കും...അവര്‍ക്കും ജീവിക്കണ്ടേ... ഗള്‍ഫില്‍ പോകാത്ത ദരിദ്രരായ കുടുംബങ്ങള്‍ എങ്ങനെ ജീവിക്കുന്നു? അവരുടെ മക്കള്‍ എങ്ങനെ ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നു? അവര്‍ എങ്ങനെ വീട് വെക്കുന്നു? ഇതിനൊക്കെ ഉത്തരം കണ്ടെത്താന്‍ ആരും ശ്രമിക്കാറില്ല. പണം -അതെത്ര കിട്ടിയാലും തികയില്ല. മാസം പതിനായിരം വാങ്ങുന്നവനും ഒരു ലക്ഷം വാങ്ങുന്നവനും കടക്കാരനാകുന്നു. ഒരു കണക്കിന് എല്ലാവരും തുല്യരല്ലേ...മാറ്റം വരുമാനത്തില്‍ മാത്രമേ ഉള്ളൂ. അത് കൊണ്ട് തന്നെ ഒരു നിശ്ചിത സമയത്തിനകം ഗള്‍ഫ് വിടുക തന്നെയാണ് ഉത്തമം. ഒന്നേ പറയാനുള്ളൂ-"കുട്ടികളെ സ്കൂളില്‍ ചേര്ക്കാനാകുന്നതിന് മുംബ് ഗള്‍ഫ് വിടണം. ഇല്ലെങ്കില്‍ പേരക്കുട്ടികളെ സ്കൂളില്‍ ചേര്‍ത്താലും ഗള്‍ഫ് വിടാന്‍ കഴിയില്ല."
-
സ്ക്രാപ് by ആനന്ദ൯ (ചേട്ടന്) on നവംബര്‍ 14, 2011 at 11:34am
- പ്രവാസിയായ ഓരോ മലയാളിയുടെയും ജീവിതം ഇങ്ങനെ ഒക്കെ തന്നെ. ചിലപ്പോള്‍ അല്പ സ്വല്പം വ്യത്യാസം കണ്ടെന്നു വരാം. സ്വന്തം ജീവിതം വേണ്ടെന്നു വച്ച് കുടുംബത്തിനു വേണ്ടി ജീവിതത്തിന്റെനല്ല ഭാഗവും മണലാരണ്യത്തില്‍ ഹോമിച്ചിട്ടു അന്ത്യ നിമിഷത്തില്‍ തിരിച്ചെത്തുമ്പോള്‍ മാത്രമാണ് കഴിഞ്ഞുപോയ നല്ല നാളുകളെ കുറിച്ച് ഓര്‍ത്തു നഷ്ടബോധം തോന്നുന്നത്. ബഷീര്‍ ഇക്ക, നല്ല അവതരണം. മനസ്സില്‍ ഒരു ചെറിയ നൊമ്പരം ഉണര്‍ത്താന്‍ കഴിഞ്ഞു. തുടര്‍ന്നും എഴുതുക, അഭിനന്ദനങ്ങള്‍.
സ്ക്രാപ് by പ്രിയ on നവംബര്‍ 14, 2011 at 11:16am
- നന്നായിട്ടുണ്ട് .....
-
സ്ക്രാപ് by ജ്യോതിസ് on നവംബര്‍ 14, 2011 at 10:28am
- നന്നായിരിക്കുന്നു ബഷീര്‍ക്കാ
-
സ്ക്രാപ് by T.R.Ramesh on നവംബര്‍ 14, 2011 at 6:37am
- ഉപജീവനാര്‍ത്ഥം നാടുവിട്ടു ജീവിക്കേണ്ടിവരുന്നവര്‍...എല്ലാ സ്വപ്നങ്ങള്‍ക്കും ആശകള്‍ക്കും മുകളില്‍ പ്രാരബ്ധത്തിന്റെ കനത്ത ഭാണ്ഡം കയറ്റിവച്ചു സ്വയം ഹോമിക്കപ്പെടുമ്പോഴും തിരികെ നാട്ടിലെത്തിയാല്‍ മിച്ചമായി ഒന്നുമുണ്ടാകാറില്ല. നഷ്ടപ്പെട്ട കാലത്തെയോര്‍ത്തു ശിഷ്ടകാലം നിരാശപ്പെടാമെന്നല്ലാതെ. കഥ വളരെ ഇഷ്ടമായി. ഒരു കുഞ്ഞു കഥയില്‍ ഇതില്കൂടുതല് പറയാന്‍ കഴിയില്ലല്ലൊ... അഭിനന്ദനങ്ങള്‍..
-
സ്ക്രാപ് by lakshman kochukottaram on നവംബര്‍ 12, 2011 at 10:26pm
- nannaayirikkunnu ennu parayunnathil kaaryamillallo. orupaad ishttamaai.
-
സ്ക്രാപ് by സ്വന്തംപെങ്ങള്‍(jisminakareem:) on നവംബര്‍ 11, 2011 at 11:33pm
- nannayitundu
-
സ്ക്രാപ് by Benny kottarathil on നവംബര്‍ 11, 2011 at 8:32pm
- നല്ല വിവരണം !ആശംസകള്‍ !!
-
സ്ക്രാപ് by ¨˜˜°ºഅലി ഭായ്º°˜˜¨ on നവംബര്‍ 11, 2011 at 1:22am
- യ...ബഷീര്‍ക്ക...മനസ്സില്‍ നിന്നും ഇറങ്ങി വന്ന രചന...പ്രവാസത്തിന്റെ എല്ലാ കണികകളും ഒത്തു ചേര്‍ന്നോ എന്ന ഒരു സംശയം മാത്രം...എന്നാലും കൊള്ളാം..അഭിനന്ദനങ്ങള്‍...
-
സ്ക്രാപ് by നിഷാന്ത്..പള്ളിപ്പുറം on നവംബര്‍ 10, 2011 at 11:48pm
- ആത്മാര്തമായ രചന ..!!!!!!!
-
സ്ക്രാപ് by സുനില്‍കുമാര്‍ on നവംബര്‍ 10, 2011 at 11:07pm
- അതാണ് പ്രവാസി .................... വളരെ നന്നായിട്ടുണ്ട്
-
സ്ക്രാപ് by sreejith on നവംബര്‍ 10, 2011 at 10:57pm
- ബഷീര്‍ക്കാ...നന്നായിരിക്കുന്നു ആശംസകള്‍ .. ഒരു പ്രവാസി ജീവിതത്തിന്റെ ....ഹൃദയസ്പര്‍ശിയായകഥ.
സ്ക്രാപ് by DHANESH. THANALUR on നവംബര്‍ 10, 2011 at 10:46pm
- നന്നായിരിക്കുന്നു.... ഒരു വേദന...........അഭിനന്ദനങ്ങള്‍......
-
സ്ക്രാപ് by ജ്യോതിസ് on നവംബര്‍ 10, 2011 at 9:43pm
- കൊള്ളാം ബഷീറിക്കാ
-
സ്ക്രാപ് by വികൃതി പയ്യന് Rajeev Meenakshy on നവംബര്‍ 10, 2011 at 6:10pm
- നന്നായിട്ടുണ്ട്
-
സ്ക്രാപ് by ആരാമം (ആശു) on നവംബര്‍ 10, 2011 at 5:41pm
- ബ്ഷീര്കാ നന്നായി ഹൃദയത്തില്‍ തട്ടി എല്ലാ പ്രവാസിയുടെയും പച്ചയായ കഥ......... എല്ലവിത ഭാവങ്ങളും.......
-
സ്ക്രാപ് by സലാം @ ഏലൂര്‍ on നവംബര്‍ 10, 2011 at 5:23pm
- ബഷീര്‍ നന്നായിരുന്നു എന്ന ഭംഗി വാക്കില്‍ ഒതുങ്ങുന്നതല്ല നിങ്ങളുടെ ഈ രജന , അതിനും അപ്പുറത്താണ് , ഭാവുകങ്ങള്‍ ....
-
സ്ക്രാപ് by പ്രശാന്ത് (കുട്ടന്)വെഞ്ഞാറമൂട് on നവംബര്‍ 10, 2011 at 5:21pm
- പ്രവസികക്ക് എന്നും മിച്ചം ഒരുപിടി ഓര്‍മ്മകള്‍ മാത്രം
-
സ്ക്രാപ് by ബീരാനിക്ക (ജഫീര്‍) on നവംബര്‍ 10, 2011 at 4:23pm
- ഹൃദയ സ്പര്‍ശി .....!!
-
സ്ക്രാപ് by sudheesh on നവംബര്‍ 10, 2011 at 4:18pm
- നന്നായി കേട്ടോ
-
സ്ക്രാപ് by sreekottoorbinu on നവംബര്‍ 10, 2011 at 11:31am
- ഒരു മെഴുകുതിരിയെപ്പോലെ ഉരുകി മറ്റുള്ളവര്‍ക്ക് വെളിച്ചം പകരുന്ന പ്രവാസജീവിതം.. അവസാന മിച്ചം ഒരുപിടി രോഗങ്ങള്‍ .ഹൃദയസ്പര്‍ശിയായ കഥ .അഭിനന്ദനങ്ങള്‍ .!